2016 August

വിവാദങ്ങളില്‍ വിളയുന്നത് മാധ്യമ ഭീകരതകള്‍ - ബഷീര്‍ സലഫി പൂളപ്പൊയില്‍.

ആധുനിക മനുഷ്യന്റെ സൈ്വരജീവിതത്തിന് മുന്നില്‍ ഏറ്റവും വലിയ അസ്വസ്ഥതയും ഭീഷണിയും സൃഷ്ടിക്കുന്നത് ഇവിടെയുള്ള ദശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളാണിന്ന്. പത്രങ്ങളില്‍ അച്ചടിമഷി പുരണ്ട് വന്ന ഓരോ അക്ഷരത്തിനും വമ്പിച്ച ആധികാരികതയാണ് പൊതുസമൂഹം നേരത്തെ കല്‍പിച്ചിരുന്നത്. എന്നാല്‍, വാര്‍ത്തകളും സംഭവങ്ങളും കൈകാര്യം ചെയ്യുന്നതില്‍ പത്രമാധ്യമങ്ങള്‍ സ്വീകരിക്കുന്ന കുടിലവും പക്ഷപാതപരവുമായ നിലപാടുകളുടെ കെടുതികള്‍ നേരിട്ടനുഭവിക്കുന്നവരായ ആളുകളുടെ മനസില്‍ മാധ്യമങ്ങള്‍ക്ക് നേരത്തെ കല്‍പിച്ചിരുന്ന മൂല്യങ്ങള്‍ കുത്തനെ ഇടിയാന്‍ തുടങ്ങി.

തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മത തീവ്രവാദവും മദ്ധ്യമ നിലപാടും - അബ്ദുര്‍റഊഫ് നദ്‌വി.

ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഊതി വീര്‍പ്പിച്ചെടുത്ത് മുസ്‌ലിംകള്‍ക്കെതിരെ ഉന്നയിക്കുന്ന ഇസ്‌ലാമിക ഭീകരവാദം/തീവ്രവാദം എന്ന പുകമറക്ക് ഇവിടെയിപ്പോള്‍ മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല. അത് അവരുടെ ഇസ്‌ലാമിനോടുള്ള  ശത്രുത കൊണ്ടും, എന്താണ് യഥാര്‍ത്ഥ ഇസ്‌ലാം എന്ന് മനസ്സിലാക്കാത്തതു കൊണ്ടുമാണെന്ന് കരുതാം.

ഹജ്ജ് കച്ചവടം? - അബൂ റബ്ബാനി

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം. അല്ലാഹുവിന്റെ തൃപ്തിയും സ്വര്‍ഗ്ഗവും മോഹിച്ച് ചെയ്യുന്ന ഏതൊരു ആരാധനാ കര്‍മ്മവും ഏറ്റവും ശരിയായ രീതിയിലും കുറ്റമറ്റതും ആയിരിക്കണം. ആരാധനാ കര്‍മ്മം കുറ്റമറ്റതാകേണ്ടത് പോലെ തന്നെ അതിലേക്കുള്ള മാര്‍ഗ്ഗങ്ങളും ആരാധനയുടെ അനുബന്ധ കാര്യങ്ങളും കുറ്റമറ്റതാകണം. നമസ്‌കരിക്കുന്നവന്റെ വസ്ത്രവും ശരീരവും സ്ഥലവും ശുദ്ധമായിരിക്കണം. വസ്ത്രം കട്ടെടുത്തതോ സ്ഥലം കവര്‍ന്നെടുത്തതോ ആകരുത്. നജസുണ്ടെങ്കില്‍ നമസ്‌കാരം സ്വീകാര്യയോഗ്യമാവുകയില്ല. വസ്ത്രമോ സ്ഥലമോ ഹറാമിന്റേതാണെങ്കില്‍ നമസ്‌കാരം സ്വീകാര്യമാകില്ലെന്നാണ് ഹമ്പലീ വീക്ഷണം.

തിരോധാന വിവാദത്തിന് പിന്നിലെ സലഫീ വിരുദ്ധ അജണ്ടയും മതസംഘടനകളുടെ ഇരട്ടത്താപ്പും - ബഷീര്‍ സലഫി പൂളപ്പൊയില്‍

സലഫീ ആദര്‍ശത്തെ ജീവിത സരണിയാക്കിയ സാത്വികരെ തീവ്രവാദവുമായി ബന്ധിപ്പിക്കുകയും മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബ്(റഹി) പോലെയുള്ള സലഫീ പണ്ഡിതന്‍മാരെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പ്രചോദന കേന്ദ്രമാക്കി പൊതുസമൂഹത്തില്‍ തെറ്റുദ്ധാരണ പരത്തുകയും ചെയ്യുന്ന പ്രവണതക്ക് വാസ്തവത്തില്‍ ആധുനിക സുഊദീ അറേബ്യയുടെ ജന്‍മത്തോളം തന്നെ പഴക്കമുണ്ട്. ഇസ്‌ലാമിന്റെ ശത്രുക്കളായ, മുസ്‌ലിം സമൂഹത്തിനകത്തുള്ള ചില ദുഃശക്തികളായിരുന്നു ഈ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

മത തീവ്രത: പ്രതിയാര്?

             സലഫീ ആദര്‍ശമെന്നത് സമ്പൂര്‍ണമായ ഒരു ജീവിത ദര്‍ശനമാണ്. സകല അമ്പിയാക്കള്‍ക്കും അല്ലാഹുവില്‍ നിന്നുണ്ടായ ദിവ്യവെളിപാടിന്റെ ആകത്തുകയായ ഇസ്‌ലാമിനെ അന്തിമ പ്രവാചകന്‍ മുഹമ്മദ്(صلى الله عليه وسلم)യും അവിടുത്തെ അനുചരന്മാരും എങ്ങനെ ജീവിച്ച് പ്രയോഗിച്ച് കാണിച്ചുവോ, അപ്രകാരം ഒരു വിധ കൂട്ടലോ കുറക്കലോ ഇല്ലാതെ പിന്‍പറ്റലാണ് സലഫിയ്യത്. അപ്രകാരം ചെയ്യുന്നവര്‍ക്ക് പറയുന്ന പേരാണ് 'സലഫി' എന്നത്. അതിന് പ്രാഗ് രൂപമോ നവ രൂപമോ ഇല്ല. മറിച്ച്, എന്നും ഒരേ രൂപമാണ് അതിനുള്ളത്. കാലങ്ങള്‍ക്കോ ദേശങ്ങള്‍ക്കോ ദേശീയതകള്‍ക്കോ അനുസരിച്ച് മാറുന്നതോ മാറ്റാവുന്നതോ ആയ ജീവിത ദര്‍ശനമല്ല സലഫിയ്യത്.